പ്രിയദർശിനിയുടെ വരവുമൂലം നഷ്ടത്തിലാണ് സ്വകാര്യ ബസ്സ് മേഖലയെന്ന പരാതികൾക്ക് പ്രതിവിധിയുമായി സർക്കാർ . സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പ്രിയദർശിനി പദ്ധതിക്കായി ഉപയോഗിക്കും.
വിദഗ്ധസമിതിയുടെ ഇതു സംബന്ധിച്ചുള്ള ശുപാർശ സ്വാഗതാർഹമാണെന്നു മന്ത്രി സി.പി. ജോൺ പറഞ്ഞു. നിരക്ക് സംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദീർഘദൂരപാതകളിൽ സ്വകാര്യ ആഡംബരബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുള്ള രീതിയിൽ തന്നെ ഹ്രസ്വദൂര പാതകളിലേക്കും വാടകബസ്സുകൾ പരിഗണിക്കും. കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും വാടക. രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒന്നുവീതം അനുപാതത്തിൽ വാടകബസ്സുകൾ ഓടിക്കാനാണ് നിർദേശമെന്ന് സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്മകുമാർ പറഞ്ഞു.


