ഓട്ടോറിക്ഷയിൽ മീറ്റർ ചാർജ്ജ് ഇടാൻ ആവശ്യപ്പെട്ട ഡോക്ടർക്ക് നേരെ മർദനവും ഭീഷണിയും നടത്തിയ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.
ചാലക്കുടി: ഓട്ടോ ഡ്രൈവർമാരായ രഘു, ബെന്നി, രാംദാസ് എന്നിവരുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ ഇവർ റോഡ് സുരക്ഷാ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാലക്കുടി കലാഭവൻ മണി ഓട്ടോ സ്റ്റാൻഡിൽ വെച്ച് അങ്കമാലി സ്വദേശിയായ ഡോക്ടർ ധനേഷ് കാർ സർവ്വീസ് സെന്ററിലേക്ക് പോകാനായി രഘു എന്ന ഡ്രൈവറുടെ ഓട്ടോ വിളിക്കുകയായിരുന്നു. യാത്ര ആരംഭിച്ച ശേഷം മീറ്റർ ഇടാൻ ഡോക്ടർ ആവശ്യപ്പെട്ടതോടെ ഡ്രൈവർ പ്രകോപിതനാവുകയും ഡോക്ടർക്ക് നേരെ ഭീഷണി മുഴക്കി ഓട്ടം പൂർത്തിയാക്കാതെ ഓട്ടോ കാശും വാങ്ങുകയുണ്ടായി. ഈ സമയത്ത് മറ്റ് ഓട്ടോ ഡ്രൈവർമാരായ ബെന്നിയും രാംദാസും ഡ്രൈവർക്ക് പിന്തുണയുമായി എത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഡോക്ടർ പോലീസിലും മോട്ടോർ വാഹന വകുപ്പിലും വീഡിയോ തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു


