യുകെയിലെത്തിയ അങ്കമാലി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
അങ്കമാലി : എളവൂർ പാലമറ്റത്ത് ഇട്ടീര ഔസേഫ് (72) ആണ് സോമർസെറ്റിലെ യോവിലിൽ അന്തരിച്ചത്.
ജൂലൈ 20നാണ് ഭാര്യയോടൊപ്പം യുകെയിലെത്തിയത്. ഓഗസ്റ്റ് 31ന് മരിച്ചു.
വർഷാവർഷം യുകെയിലെത്തി മകളുടെ കൂടെ രണ്ടുമാസത്തോളം താമസിച്ച് മടങ്ങുന്ന പതിവായിരുന്നു ഇട്ടീര ഔസേഫിന്.
ഇത്തവണ അപ്രതീക്ഷിതമായുണ്ടായ വിയോഗം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി .
ഇന്ത്യൻ വ്യോമസേനയിൽ ഒൻപത് വർഷം സേവനമനുഷ്ഠിച്ചു ഇട്ടീരാ. വിരമിച്ചതിനു ശേഷം കംപ്യൂട്ടർ സയൻസിൽ എംഎസ്സിയും എംബിഎയും നേടി.
പിന്നീട് ഹരിയാന വിദ്യാഭ്യാസ ബോർഡിൽ സീനിയർ സിസ്റ്റം എക്സിക്യൂട്ടീവായി ജോലി ചെയ്തു.
ജീവിതാനുഭവങ്ങളും ചിന്തകളും ഉൾപ്പെടുത്തി ‘The Art of Happy Living’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട് ഇട്ടീര.
ഭാര്യ: വത്സാ ജോസഫ്. മകൾ: ദിവ്യ ടോജോ. മരുമകൻ: ടോജോ തോമസ്.
മൃതദേഹംഅങ്കമാലി എളവൂരിലെ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.


