സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്) ഒഴിവുകളിലേയ്ക്ക് നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ബേൺ യൂണിറ്റ്, കാർഡിയാക് ICU (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം (ER), ജനറൽ നഴ്സിംഗ്, ഓങ്കോളജി, ഓപ്പറേഷൻ റൂം - റിക്കവറി, ഐസിയു (ഇന്റന്സീവ് കെയർ യൂണിറ്റ്-അഡല്റ്റ്), NICU (ന്യൂബോൺ ഇന്റന്സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആർ), പീഡിയാട്രിക് ജനറൽ, PICU (പീഡിയാട്രിക് ഇന്റന്സീവ് കെയർ യൂണിറ്റ്), എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്.
നഴ്സിങില് ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര് ഡി അറ്റസ്റ്റേഷന്, ഡാറ്റാഫ്ലോ പരിശോധന എന്നിവ പൂര്ത്തിയാക്കിയവര്ക്കാണ് അപേക്ഷിക്കാന് കഴിയുക.
Post a Comment