മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പ് സമയം ദീര്‍ഘിപ്പിച്ചു, വരുമാനപരിധി ഉയർത്തി | Margadeepam scholarship period extended, income limit raised

MARGADEEPAM SCHOLARSHIP DATE EXTEND AND INCOME LIMIT RAISED

തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍, ഒരു ലക്ഷം രൂപയായിരുന്നു. മാര്‍ഗ്ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 15 വരെ നീട്ടുകയും ചെയ്തു.



മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പ് 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ പരിഗണിക്കുന്നതാണ്. മാര്‍ഗ്ഗദീപം വെബ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാം.

അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. മാര്‍ഗ്ഗദീപത്തിനായി 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിډാറിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചു വരുന്ന ഒരു സഹായവും നിര്‍ത്തലാക്കില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ വ്യക്തമാക്കി.

Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org