അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി അങ്കമാലി നഗരസഭ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 17, 18, 19 തീയതികളിൽ ട്രാഫിക് ട്രയൽ റൺ നടത്തും.
ട്രയൽ റൺ ദിവസങ്ങളിൽ പാലിക്കേണ്ട ഗതാഗത ക്രമീകരണങ്ങൾ :

എൽ.എഫ് കോളേജിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്.

മഞ്ഞപ്ര, കല്ലുപാലം ഭാഗത്തേക്ക് പോകുന്നവർ സെൻട്രൽ ഗേറ്റ് വഴി ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഇടമലയാർ കനാൽ റോഡ് വഴി എസ്.എൻ.ഡി.പി ജംഗ്ഷനിൽ എത്തി പോകണം.

കാലടി ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി തിരിഞ്ഞ് പോകണം.

ആലുവ ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഓലിയൻ കപ്പേളയിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി വഴി പോകണം.

ചാലക്കുടി, തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ടവർ സെൻട്രൽ ഗേറ്റ് വഴി ഇടത്തോട്ട് തിരിഞ്ഞ് ഓലിയൻ കപ്പേള ജംഗ്ഷനിൽ ചെന്ന് വലത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി റോഡിൽ കയറി ബൈ റോഡ് വഴി എം.സി റോഡിൽ പ്രവേശിക്കണം.

തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്:

വാഹനങ്ങൾ ക്യാമ്പ് ഷെഡ് റോഡ് വഴി എൽ.എഫ് ജംഗ്ഷനിലെത്തും. അവിടെ നിന്ന് കാലടി ഭാഗത്തേക്ക് പോകേണ്ടവർ ഇടത്തോട്ടും, ആലുവ ഭാഗത്തേക്ക് പോകേണ്ടവർ വലത്തോട്ട് തിരിഞ്ഞ് ടൗൺ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞും പോകണം.

കെ.എസ്.ആർ.ടി.സി ബസുകൾ നിലവിലുള്ള എൻട്രൻസിലൂടെ സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് ക്യാമ്പ് ഷെഡ് റോഡ് വഴി പോകണം.

കാലടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്:

പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് വരുന്ന ബസുകൾ അങ്ങാടിക്കടവ് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ക്യാമ്പ് ഷെഡ് റോഡ് വഴി കാലടി, പെരുമ്പാവൂർ ഭാഗത്തേക്ക് പോകണം.

മറ്റ് വാഹനങ്ങൾ ഓലിയൻ കപ്പേള ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കിഴക്കേപ്പള്ളി വഴി ആലുവയ്ക്കും നേരെയുള്ള വഴിക്കും പോകാം.

പീച്ചാനിക്കാട്, അങ്ങാടിക്കടവ് ഭാഗത്തുനിന്ന് വരുന്നവർ:

പുതിയ മാർക്കറ്റ് റോഡ് വഴി ഓറഞ്ച് ബേക്കറിക്ക് സമീപം ഇടത്തോട്ട് തിരിഞ്ഞ് എൻ.എച്ചിൽ പ്രവേശിച്ച് തൃശ്ശൂരിലേക്കും മഞ്ഞപ്രയിലേക്കും പോകാം.
ഈ ദിവസങ്ങളിൽ ക്യാമ്പ് ഷെഡ് റോഡിലും ടൗൺ പ്രദേശങ്ങളിലും അനധികൃത കച്ചവടങ്ങളും പാർക്കിംഗും കർശനമായി നിരോധിച്ചിരിക്കുന്നു.