എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു | SSLC, Higher Secondary/Vocational Higher Secondary Examination Dates Announced
എസ്.എസ്.എൽ.സി. 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.
പരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും. ഐ.ടി. മോഡൽ പരീക്ഷ ജനുവരി 12 മുതൽ 22 വരെ നടക്കും. എസ്.എസ്.എൽ.സി ഐ.ടി. പരീക്ഷ ഫെബ്രുവരി 2ന് ആരംഭിച്ചു 13ന് അവസാനിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും.
എസ്.എസ്.എൽ.സി. പരീക്ഷക്ക് അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ ഒടുക്കേണ്ട തീയതി 2025 നവംബർ 12 മുതൽ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബർ 21 മുതൽ 26 വരെ.
മൂല്യനിർണയം 2026 ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി മെയ് 8 ആണ്.
ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പൊതു പരീക്ഷകൾ 2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെ നടക്കും. രണ്ടാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 28 വരെ നടക്കും.
ഒന്നാം വർഷ പൊതുപരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 നും രണ്ടാം വർഷ പൊതു പരീക്ഷകൾ രാവിലെ 9.30 നും ആരംഭിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 9.15 ന് തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും.
മാർച്ച് 27നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
സ്കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്ത 125 വിദ്യാർത്ഥികൾക്ക് മാത്രമേ അന്നേ ദിവസം രണ്ട് സെഷനിലും പരീക്ഷ വരുകയുള്ളൂ.
രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
ഫൈനില്ലാതെ ഫീസ് ഒടുക്കേണ്ട അവസാന തീയതി 2025 നവംബർ 7 ആണ്. ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 13. സൂപ്പർ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 25 ആണ്.
മൂല്യനിർണ്ണയം 2026 ഏപ്രിൽ 6 ന് ആരംഭിച്ച് മെയ് 22 ഓടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
