പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ | Kerala State Class 10th Equivalency Examination from November 8
പത്താംതരം തുല്യതാ പരീക്ഷ
2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ) അടയ്ക്കാം.
അപേക്ഷകൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: xequivalency.kerala.gov.in.
The Class 10th Equivalency Examination of 2025 will be conducted from November 8 to 18. The examination fee can be paid without penalty from September 26 to October 7 and with a penalty from October 8 to 9 at the examination centers (from 2 pm to 5 pm).
The applicant should register and confirm online. After confirming the application, take a printout of the received application and pay the examination fee along with the relevant documents at the respective examination centers. Private category applicants in the grading category should apply at the examination center within the date mentioned above. For details: xequivalency.kerala.gov.in.