റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം | Rubber farmers can apply for financial assistance

പരമ്പരാഗത റബ്ബര്കൃഷി മേഖലകളില് 2023, 2024 വര്ഷങ്ങളില് ആവര്ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര് കര്ഷകര്ക്ക് ധനസഹായത്തിന് അപേക്ഷിക്കാം.



പരമാവധി രണ്ടു ഹെക്ടര് വരെ റബ്ബര്കൃഷിയുള്ളവര്ക്ക് നിബന്ധനകള്ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന് അര്ഹതയുണ്ട്.
കേന്ദ്ര ഗവണ്മെന്റിന്റെ ‘സര്വ്വീസ് പ്ലസ്’ എന്ന വെബ് പോര്ട്ടലിലൂടെ
( https://serviceonline.gov.in/dbt/getServiceDesc.html...# )

2024 സെപ്റ്റംബര് 23 മുതല് നവംബര് 30 വരെ ഓണ്ലൈനായി അപേക്ഷകള് സമര്പ്പിക്കാം. അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷിചെയ്ത സ്ഥലത്തിന്റെ അതിരുകള് രേഖപ്പെടുത്തിയ സ്‌കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, കൂട്ടുടമസ്ഥതയുള്ളവര്ക്കും മൈനറായ അപേക്ഷകര്ക്കുമുള്ള നോമിനേഷന് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഹെക്ടര്പ്രതി 40,000 രൂപയാണ് ധനസഹായം. തോട്ടം പരിശോധിച്ചതിനുശേഷം അര്ഹമായ ധനസഹായം കര്ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.

വിശദവിവരങ്ങള് www.rubberboard.org.in എന്ന വെബ്‌സൈറ്റില് നിന്ന് ലഭിക്കും. കൂടുതല് വിവരങ്ങള് റബ്ബര്ബോര്ഡ് റീജിയണല് ഓഫീസുകള്, ഫീല്ഡ് സ്റ്റേഷനുകള്, കേന്ദ്രഓഫീസില് പ്രവര്ത്തിക്കുന്ന കോള്സെന്റര് (04812576622) എന്നിവിടങ്ങളില്നിന്ന് ലഭിക്കുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.