ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി : ജൂൺ അഞ്ചുവരെ അപേക്ഷിക്കാം

കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. 

അപേക്ഷകർ ഏതെങ്കിലും  അംഗീകൃത പരീക്ഷ ബോർഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു. 

കൂടുതൽ വിവരങ്ങൾക്കായി www.iftk.ac.in അല്ലെങ്കിൽ www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം. കോഴ്‌സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് : 9447710275, 0471-2560327

Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org