ക്ഷീരവികസന വകുപ്പിന്റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന, ചുവടെ പരാമര്‍ശിക്കുന്ന വിവിധ പദ്ധതികള്‍ക്കായി താല്പര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.
20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി. നേപ്പിയര്‍ പുല്ലും മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി. പുല്‍കൃഷിക്ക് വേണ്ടിയുള്ള യന്ത്രവല്‍ക്കരണ, ജലസേചന ധനസഹായം
മില്‍ക്ക് ഷെഡ് വികസന പദ്ധതി:-
അതിദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ഒരു പശു യൂണിറ്റ്. 2 പശു യൂണിറ്റ്. 5 പശു യൂണിറ്റ്.
10 പശു യൂണിറ്റ്. സ്വയംസഹായ സംഘങ്ങള്‍ക്കുള്ള 10 പശു യൂണിറ്റ്. ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവല്‍ക്കരണവും.
കയര്‍, മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി:-
യുവജനങ്ങള്‍ക്കുള്ള 10 പശു സ്മാര്‍ട്ട് ഡയറി ഫാം. കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം. തൊഴുത്ത് നിര്‍മ്മാണ ധനസഹായം
ഡയറി ഫാമുകളുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി:-
കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.