സൗജന്യ നൈപുണ്യ പരിശീലനം നേടാന്‍ 3000 പേര്‍ക്ക് അവസരം | 3000 people get opportunity to get free skill training

വെബ് ഡെവലപ്പര്, ഒപ്റ്റിക്കല് ഫൈബല് ടെക്‌നീഷ്യന്, എയറോസ്‌പേസ് സി.എന്.സി എന്ന് തുടങ്ങി നാല്പ്പതോളം കോഴ്‌സുകളില് സൗജന്യ തൊഴില് നൈപുണ്യ പരിശീലനം നേടാന് സുവര്ണ്ണാവസരം.



കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന ദീന് ദയാല് ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ) പദ്ധതി മുഖേനയാണ് സൗജന്യ തൊഴില് പരിശീലനം നല്കുന്നത്. നിലവില് ഒഴിവുള്ള സീറ്റുകളിലേക്ക് 3000 പേര്ക്കാണ് ഇപ്പോള് അപേക്ഷിക്കാന് അവസരമുള്ളത്. 18നും 35നും ഇടയില് പ്രായമുള്ള തൊഴില്രഹിതരായ യുവതീ - യുവാക്കള്ക്ക് അപേക്ഷിക്കാനാകും.
കോഴ്‌സ് വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് സെക്ടര് സ്‌കില് കൗണ്സില് ഓഫ് ഇന്ത്യ നല്കുന്ന സര്ട്ടിഫിക്കറ്റും ജോലി നേടുന്നതിന് ആവശ്യമായ സഹായവും ലഭ്യമാകും.
വിശദ വിവരങ്ങള്ക്ക് - kudumbashree.org/ddugkycourses
ഫോണ് - 0471 -3586525 , 0484-2959595, 0487-2962517, 0495-2766160
Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org