The UDF government led by V.D. Satheesan was sworn in as the new Prime Minister of Kerala | വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കിയാണ് 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും രമേശ് ചെന്നിത്തല മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മന്ത്രിമാരിൽ കെ. മുരളീധരൻ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ മറ്റ് മന്ത്രിമാരെല്ലാം ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Short details Kerala News
The UDF government led by V.D. Satheesan has taken power in Kerala. The 21-member cabinet was sworn in in front of a crowd of lakhs gathered at the Central Stadium. Governor Rajendra Arlekar administered the oath.



