കാലടി സംസ്കൃത സർവ്വകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ | Security Guard Vacancies at Kalady Sanskrit University
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 11ന് രാവിലെ ഒൻപതിന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു.
പ്രതിമാസ വേതനം പ്രതിദിനം 740/- രൂപ നിരക്കിൽ പരമാവധി 19,980/-രൂപ. പ്രായപരിധിഃ വിമുക്ത ഭടന്മാർക്ക് 55 വയസ്; വിമുക്ത ഭടന്മാർ അല്ലാത്തവർക്ക് 45 വയസ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ശാരീരിക ക്ഷമത പരിശോധനയ്ക്കായി സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.