പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആർ.ഡി. 2025 ഫെബ്രുവരി മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (പി.ജി.ഡി.സി.എ) , ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ)


ഡിപ്ലോമ , കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്ലോമ (ഡി.സി.എ), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്)

സർട്ടിഫിക്കറ്റ് കോഴ്സ് എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.കൂടാതെ ഐ.എച്ച്.ആർ.ഡി.യുടെ വെബ്സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 21 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും ഏപ്രിൽ 28 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാവുന്നതാണ്.  

ജൂൺ 2025-ലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ ഏപ്രിൽ 21 നു മുൻപായും 200 രൂപ ലേറ്റ് ഫീയോടുകൂടി ഏപ്രിൽ 28 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കേണ്ടതാണ്.

Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org