നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് തൃശ്ശൂരില് | Norca Canara Bank Pravasi Business Loan Camp

 നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ആഗസ്റ്റ് 05 ന് തൃശ്ശൂരില്. ഇപ്പോള് രജിസ്റ്റര് ചെയ്യാം.

തൃശ്ശൂര് പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 05ന് തൃശ്ശൂരില് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില് തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്ക്ക ഡിപ്പാര്ട്മെന്റ് പ്രോജക്ട് ഫോര് റിട്ടേണ്ഡ് എമിഗ്രന്സ് അഥവ എന്.ഡി.പി.ആര്.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.

താല്പര്യമുള്ളവര് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്യേണ്ടതാണ്. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള് പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്, പ്രവാസികള് ചേര്ന്ന് രൂപീകരിച്ച കമ്പനികള്, സൈാസൈറ്റികള് എന്നിവര്ക്കും അപേക്ഷിക്കാന് അര്ഹതയുണ്ട്.
Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org