SSLC 2024 Revaluation/ Photocopy/ Scrutiny Applications online | 2024 എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി

2024 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഓദ്യോഗികവെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 09.05.2024 മുതല്‍ 15.05.2024 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

രജിസ്റ്റര്‍ നമ്പറും, ജനനതീയതിയും നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ്‌ വിവരങ്ങളും കാണാവുന്നതാണ്‌. അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ നല്‍കി സേവ്‌ ചെയ്യുമ്പോള്‍ അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കാണാവുന്നതും, ഒരിക്കല്‍ കൂടി പരി

ശോധിച്ച്‌ തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ EDIT ബട്ടണ്‍ ഉപയോഗിച്ച്‌ വിവരങ്ങള്‍ തിരുത്താവുന്നതും അല്ലെങ്കില്‍ Confirmation ചെയ്യാവുന്നതുമാണ്‌. ഈ രീതിയില്‍ Final Confirmation നടത്തുമ്പോള്‍ ലഭ്യമാകുന്ന പ്രിന്റട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ

പ്രഥമാദ്ധ്യാപകന്‍ മെയ്‌ 15-ന്‌ വൈകുന്നേരം 5 മണിക്ക്‌ മുമ്പ്‌ സമര്‍പ്പിക്കേണ്ടതാണ്‌.


Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org