‘സ്നേഹപൂർവം’ പദ്ധതിക്ക് അപേക്ഷിക്കാം | Apply now 'Snehapoorvam' scheme

 കേരളാ ഗവണ്മെന്റ് ‘സ്നേഹപൂർവം’ പദ്ധതി



അച്ഛനോ അമ്മയോ, അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും, നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ്  ‘സ്നേഹപൂർവം’. 

ഈ പദ്ധതി പ്രകാരം 2023-24 അധ്യയന വർഷത്തെ അപേക്ഷകൾ സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി ഫെബ്രുവരി 23 മുതൽ സമർപ്പിക്കാം. പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിനായി പരിഗണിക്കില്ല. 

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ മിഷന്റെ വെബ്സൈറ്റ് ആയ http://kssm.ikm.in ലും ടോൾഫ്രീ നമ്പർ 1800-120-1001 ലും ലഭിക്കും.

Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org