KERALA STATE LATEST MALAYALAM NEWS AND NOTIFICATIONS

    MALAYALAM NEWS FROM KERALA GOVERNMENT

    • ഹയര്‍ സെക്കണ്ടറി പുനര്‍മൂല്യ നിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു
    ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ 2018 മാര്‍ച്ച്  പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം (www.dhskerala.gov.in) എന്ന പോര്‍ട്ടലില്‍ ലഭിക്കും. - 01/06/2018
    • പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ഹെഡാഫീസില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ട് ഒഴിവ്

    പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ഹെഡാഫീസില്‍  സ്ട്രക്ചറല്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്, സിവില്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ അഥവാ സര്‍ക്കാര്‍ / പബ്ലിക് സെക്ടര്‍ മേഖലയില്‍ നിന്നും വിരമിച്ച 55-65 നും ഇടയില്‍ പ്രായമുള്ള തത്തുല്യ യോഗ്യതയുള്ള എഞ്ചിനീയര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ചുമണി.  ഇ-മെയില്‍ sctfede@gmail.com. - 01/06/2018

    • ഡി.ഫാം. പരീക്ഷ ജൂലൈ 30 മുതല്‍

        മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട്-1 (സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ ജൂലൈ 30 മുതല്‍ നടത്തും.  അപേക്ഷകള്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് ജൂലൈ നാലിന് മുമ്പ് ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം.  അതത് കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആറിന് മുമ്പ് ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷന്‍സ്, തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ ലഭിക്കണം.  വിശദവിവരങ്ങള്‍ www.dme.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും വിവിധ ഫാര്‍മസി കോളേജുകളില്‍ നിന്നും ലഭിക്കും.

    • അതിഥി അധ്യാപക നിയമനം

        സ്വാതി തിരുനാള്‍ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്കും വോക്കല്‍ വിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് തസ്തികകളിലേക്കും അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ നാലിന് രാവിലെ 11ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖസമയത്ത് ഹാജരാക്കണം.- 01/06/2018

    • സ്‌കോള്‍-കേരള ഡിസിഎ കോഴ്‌സ് പ്രവേശനം ആരംഭിച്ചു

    പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സ് നാലാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റ് വഴി ജൂലൈ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്എസ്എല്‍സി/ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. പ്രായപരിധിയില്ല. റഗുലര്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്‌സ് വിഭാവനം     ചെയ്തിട്ടുള്ളത്. കോഴ്‌സ് ഫീസ് 4800 രൂപ രണ്ട് ഗഡുക്കളായി അടയ്ക്കാം. കൂടുതല്‍ വിവരം www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മുന്‍ ബാച്ചുകളില്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുനപ്രവേശനത്തിനും അപേക്ഷിക്കാം. ഫോണ്‍: 0471 2348581.     - 01/06/2018  

    • ഐ.ടി.ഐ കളില്‍ അപേക്ഷിക്കാം

        സംസ്ഥാനത്ത് പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍, തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ 2018 ആഗസ്റ്റ് സെഷനിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു.  പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസും അപേക്ഷാ ഫോറവും വകുപ്പ് വെബ്‌സൈറ്റില്‍ (https:det.kerala.gov.in) പ്രസിദ്ധീകരിച്ചു.  പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയിലേക്കുള്ള അപേക്ഷാ ഫോറം കൂത്തുപറമ്പ ഗവ. ഐ.ടി.ഐ, താഴേ ചമ്പാടുള്ള പാനൂര്‍ ബ്ലോക്ക് ആഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നിന്ന് വിതരണം ചെയ്യും.  പൂരിപ്പിച്ച അപേക്ഷകള്‍ ഇവിടങ്ങളില്‍ സ്വീകരിക്കുകയും ചെയ്യും.  വര്‍ക്കല ഗവ. ഐ.ടി.ഐയിലേക്കുള്ള അപേക്ഷാ ഫോറം ആറ്റിങ്ങല്‍ ഗവ. ആ.ടി.ഐ, വര്‍ക്കല മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വിതരണം ചെയ്യുകയും പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്യും.  ജൂലൈ 13ന് വൈകിട്ട് അഞ്ചിനു മുമ്പ് പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ സ്ഥാപനങ്ങളില്‍ ലഭിക്കണം. - 01/06/2018
    • നോര്‍ക്ക റൂട്ട്‌സിന്റെ സ്വപ്നസാഫല്യം പദ്ധതിക്ക് തുടക്കമായി
    വിദേശരാജ്യങ്ങളില്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ ജയില്‍ശിക്ഷ കഴിഞ്ഞ് മോചിതനായശേഷം നാട്ടില്‍ എത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി സ്വപ്നസാഫല്യം എന്ന പദ്ധതിക്ക് നോര്‍ക്ക റൂട്ട്‌സ് തുടക്കം കുറിച്ചു.

    ജയില്‍മോചിതരായശേഷം നാട്ടില്‍ എത്താന്‍ പണമില്ലാത്തവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് കേരളത്തിലെ ഏതു വിമാനത്താവളത്തിലേക്കും സൗജന്യമായി വിമാനടിക്കറ്റ് നല്‍കുന്ന പദ്ധതിയാണിത്. ജയില്‍മോചിതരായ മലയാളികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.net വഴി അപേക്ഷിക്കാം. മലയാളി നിലവില്‍ കഴിയുന്ന പ്രദേശത്തെ നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരമുള്ള പ്രവാസി മലയാളി സംഘടനയുടെ ശുപാര്‍ശ കൂടി അപേക്ഷയോടൊപ്പം ലഭിക്കണം. ഫോണ്‍ 1800 425 3939, 0471 233 33 39. -  01/06/2018
    • ജൂണിലെ റേഷന്‍ഭക്ഷ്യധാന്യങ്ങളുടെ വിതരണം ജൂലൈ നാലു വരെ ലഭിക്കും

    ഭക്ഷ്യഭദ്രതാ നിയമപ്രകാരം ജൂണ്‍ മാസത്തെ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ജൂലൈ നാലു വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  കാര്‍ഡുടമകള്‍ക്ക് ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം ജൂലൈ നാലു വരെ റേഷന്‍ കടകളില്‍നിന്നും വാങ്ങാം. - 01/06/2018

    Post a Comment

    0 Comments
    * Please Don't Spam Here. All the Comments are Reviewed by Admin.